പൈലറ്റില്ലാ കാർഗോ വിമാനം വിജയകരമായി പരീക്ഷിച്ച് യു.എ.ഇ


ഷീബവിജയ൯

അബൂദബി: പൈലറ്റില്ലാ കാർഗോ വിമാനം വിജയകരമായി പരീക്ഷിച്ച് യു.എ.ഇ. ആദ്യമായാണ് യു.എ.ഇ വികസിപ്പിച്ച ‘ഹിലി’ എന്ന കാര്‍ഗോ വിമാനം പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. വ്യവസായികാടിസ്ഥാനത്തില്‍ ചരക്കുഗതാഗതത്തിന് ഈ ആളില്ലാ വിമാനം ഉപയോഗിക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഈ പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന വിമാനം പൂര്‍ണമായും വികസിപ്പിച്ചത് അബൂദബിയിലാണ്. അല്‍ ഐന്‍ മേഖലയിലെ എമിറേറ്റ്‌സ് ഫാല്‍കണ്‍സ് ഏവിയേഷന്‍ കേന്ദ്രത്തിലായിരുന്നു അബൂദബി ഓട്ടോണമസ് വാരത്തോടനുബന്ധിച്ച് ‘ഹിലി’ വിമാനത്തിന്‍റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 250 കിലോഗ്രാം ഭാരം വഹിച്ച് 700 കിലോമീറ്ററോളം ദൂരം ‘ഹിലി’ വിമാനത്തിന് പറക്കാനാവും.

article-image

asassa

You might also like

  • Straight Forward

Most Viewed