ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജയിച്ചത്; എൻഡിഎ അല്ല: ചെന്നിത്തല
ഷീബവിജയ൯
തിരുവനന്തപുരം: ബിഹാറിൽ എൻഡിഎ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണം എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണമെന്നും രമേശ് വ്യക്തമാക്കി. ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.
assasas
