കേരളത്തിൽ നാളെ സൂര്യഗ്രഹണം,വടക്കൻ ജില്ലകളിൽ വലയഗ്രഹണം

കൊച്ചി: കേരളത്തിൽ നാളെ സൂര്യഗ്രഹണം. സമയം രാവിലെ 8.05മുതൽ11.11വരെ. നൂറ്റാണ്ടിന്റെ വിസ്മയമായ വലയ സൂര്യഗ്രഹണം കാണാനുള്ള വിപുലമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കേരളത്തില്‍ മൂന്നിടങ്ങളിലാണ് വലയഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുക. കാസർകോട്,കണ്ണൂർ,കോഴിക്കോട്,വയനാട്ജില്ലകളിൽവലയസൂര്യഗഹ്രണം. വലയഗ്രഹണത്തിന്റെ പാത സൗദി അറേബ്യയില്‍ നിന്ന് ആരംഭിച്ച് കേരളം, തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്ന് ബോര്‍ണിയോ സുമാത്ര ദ്വീപുകള്‍ വരെയെത്തും. രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് സൂര്യഗ്രഹണം ദൃശ്യമാവുക.
കേരളത്തിലെവിവിധസ്ഥലങ്ങളിൽഗ്രഹണംഏറ്റവുംപാരമ്യത്തിലെത്തുന്നത്9.26മുതൽ9.30വരെ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നഗ്നനേത്രങ്ങൾകൊണ്ട് ഗ്രഹണം വീക്ഷിക്കരുത്.
2. മൊബൈൽഫോൺഉപയോഗിച്ച്സൂര്യഗ്രഹണത്തിന്റെചിത്രമോവിഡിയോയോഎടുക്കരുത്.
3. ടെലിസ്കോപ്പ്,ബൈനോക്കുലർ,എക്സ്റേതുടങ്ങിയവ ഉപയോഗിച്ച് ഗ്രഹണംകാണരുത്.
ചന്ദ്രന്‍ സൂര്യബിംബത്തിന്റെ അരിക് ഭാഗം ഒഴികെ ബാക്കി മുഴുവന്‍ മറയ്ക്കുന്നതാണ് വലയഗ്രഹണം. ആ സമയത്ത് സൂര്യന്‍ ഒരു വലയരൂപത്തില്‍ കാണുമെന്നതിനാലാണ് ഇതിനെ വലയഗ്രഹണം എന്നു പറയുന്നത്. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഇത് ചന്ദ്രന്റെ കാര്യത്തില്‍ 0.488 ഡിഗ്രി മുതല്‍ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തില്‍ ഇത് 0.527 ഡിഗ്രി മുതല്‍ 0.545 ഡിഗ്രി വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങള്‍ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക. 26−ന് വടക്കന്‍ കേരളത്തില്‍ നടക്കുന്നത് ഒരു വലയഗ്രഹണമാണ്. കേരളത്തില്‍ മറ്റിടങ്ങളില്‍ അത് ഭാഗിക ഗ്രഹണമായിരിക്കും.
വിവിധജില്ലകളിൽസൂര്യഗ്രഹണത്തിന്റെസമയവുംപാരമ്യത്തിലെത്തുമ്പോൾസൂര്യന്റെഎത്രശതമാനംമറഞ്ഞിരിക്കും എന്നുചുവടെ.
കാസർകോട് -തുടക്കം:രാവിലെ-8:04 , പാരമ്യം:രാവിലെ-9:25 , അവസാനം:11:04-93:06%
കണ്ണൂർ - തുടക്കം:08:04, പാരമ്യം:09:26 ,അവസാനം:11:05-93:09%
വയനാട് -തുടക്കം:08:05, പാരമ്യം:09:27, അവസാനം:11:07-93:13%
കോഴിക്കോട് -തുടക്കം:08:05, പാരമ്യം:09:27 ,അവസാനം:11:07-93:09%
മലപ്പുറം -തുടക്കം08:05, പാരമ്യം:09:27 ,അവസാനം11:04-93:15%
പാലക്കാട് -തുടക്കം08:06, പാരമ്യം:09:28, അവസാനം11:09-93:15%
തൃശൂർ - തുടക്കം08:05, പാരമ്യം:09:28, അവസാനം11:08-92:31%
എറണാകുളം- തുടക്കം08:06, പാരമ്യം:09:28, അവസാനം11:08-90:12%
ഇടുക്കി-തുടക്കം08:06, പാരമ്യം:09:29, അവസാനം11:11-91:62%
കോട്ടയം-തുടക്കം08:06, പാരമ്യം:09:29, അവസാനം11:10-90:13%
ആലപ്പുഴ- തുടക്കം08:06, പാരമ്യം:09:28, അവസാനം11:09-89:53%
പത്തനംതിട്ട- തുടക്കം08:06, പാരമ്യം:09:29, അവസാനം11:10-89:59%
കൊല്ലം- തുടക്കം08:06, പാരമ്യം:09:29,അവസാനം11:10-88:13%
തിരുവനന്തപുരം-തുടക്കം08:07, പാരമ്യം:09:30, അവസാനം11:11-87:45%
കേരളത്തിൽസൂര്യഗ്രഹണംകാണാൻസംസ്ഥാനശാസ്ത്രസാങ്കേതികമ്യൂസിയം-പ്ലാനറ്റോറിയം4സ്ഥലങ്ങളിൽസൗകര്യമൊരുക്കിയിട്ടുണ്ട്.സ്ഥലങ്ങളുംഇവിടെഗ്രഹണംദൃശ്യമാകുന്നസമയവും.പുറമേരി,നാദാപുരം(കോഴിക്കോട്ജില്ല)