അനധി­കൃ­തമാ­യി­ പണമയക്കൽ : 16 പേ­രെ­ റി­മാ­ൻ­ഡ് ചെ­യ്തു­


മനാമ : അനധികൃതമായി രാജ്യത്ത് നിന്ന് വൻതോതിൽ പണമയച്ചതായി സംശയിക്കപ്പെടുന്ന 16 ഏഷ്യൻ വംശജരെ  കസ്റ്റഡിയിൽ എടുത്ത് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. നവംബർ 21 ന് ഇവരുടെ കേസുകൾ പരിഗണിക്കുമെന്ന് ചീഫ് പ്രോസിക്യൂട്ടർ ഹുസൈൻ അൽ സാമിൽ പറഞ്ഞു. ഫിനാൻഷ്യൽ ഇൻവസ്റ്റിഗേഷൻ ഡയറക്റ്ററേറ്റിന്റെ അഭിപ്രായ പ്രകാരം, പണം അയച്ചതായി സംശയിക്കപ്പെടുന്നവർ മറ്റൊരു രാജ്യത്തു നിന്ന്എക്സ്ചേഞ്ച് വഴി പണം കൈപ്പറ്റുകയും പിന്നീട് മറ്റു രാജ്യങ്ങളിലേയ്ക്ക്  അയക്കുകയുമായിരുന്നു. 

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഓൺലൈൻ തട്ടിപ്പു വഴി നേടിയ പണമാണ് ഇത്തരത്തിൽ അയച്ചതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാക്കുന്നതെന്നും അന്വേഷണോദ്യോഗസ്‌ഥർ വിശദമാക്കി. പണമയക്കുന്നതിനു വേണ്ടി എക്സ്ചേഞ്ച് കന്പനികളെ ഇവർ തെറ്റിദ്ധരിപ്പിച്ചതായും പ്രതികൾ അന്വേഷണോദ്യോഗസ്ഥരോട്‌ സമ്മതിച്ചു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ റിമാൻഡിലാക്കുകയും   യാത്രാനിരോധനം ഏർപ്പെടുത്തുകയും ചെയ്‌തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed