ബ്രേവ് കോംബറ്റ് മീ­നാ­ മേ­ഖലയി­ലെ­ ഏറ്റവും വലി­യ ചാ­ന്പ്യൻ­ഷി­പ്പാ­കും


മനാമ : മീനാ മേഖലയിലെ ഏറ്റവും വലിയ ചാന്പ്യൻഷിപ്പായിരിക്കും ബ്രേവ് കോംബറ്റ് എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഏറ്റവും കൂടുതൽ വനിതാ അത്‌ലറ്റുകൾ പങ്കെടുക്കുന്ന ചാന്പ്യൻഷിപ്പും  2017ലെ ബ്രേവ് ഇന്റർനാഷണൽ കോംബറ്റ് ആയിരിക്കുമെന്ന്  ഐ.എം.എം.എ.എഫ് പ്രസിഡണ്ട് കെറിത് ബ്രൗൺ ബഹ്‌റൈൻ ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നവംബർ 12 മുതൽ 19 വരെയാണ് ഐ.എം.എം.എ.എഫ് വേൾഡ് ചാന്പ്യൻഷിപ്പ് നടക്കുക. 

45 രാജ്യങ്ങളിൽ നിന്നായി 375 അത്ലറ്റുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിൽ ആദ്യമായി ഈ പരിപാടി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യും. ബഹ്‌റൈൻ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ (ബി.എം.എം.എ), ഇന്റർനാഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ (ഐ.എം.എം.എ.എഫ്), ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ−ഖലീഫ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ചാന്പ്യൻഷിപ്പ്  സംഘടിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed