ഐ.വൈ.സി.സി തൂലിക പ്രതിഷേധം സംഘടിപ്പിച്ചു

മനാമ : ഇന്ത്യയിലെ എഴുത്തുകാർക്കും, സാംസ്കാരിക നേതാക്കൾക്കും, പത്രപ്രവർത്തകർക്കും നേരെനടക്കുന്ന അക്രമങ്ങൾക്കെതിരെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തൂലിക പ്രതിക്ഷേധം’ ശ്രദ്ധേയമായി.
ആശയങ്ങളെയും, അഭിപ്രായങ്ങളെയും ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. ഗാന്ധിജി മുതൽ ഗൗരി വരെ, ഗാന്ധിജിയെ കൊന്ന അതെ തോക്ക് തന്നെയാണ് ഗൗരിയുടെ നേരെയും, നമുക്ക് നേരെയും ഈ തോക്ക് ചലിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതിഷേധയോഗം അഭിപ്രായെപ്പെട്ടു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര സംസാരിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതവും, ട്രഷറർ ഹരി ഭാസ്കർ നന്ദിയും അറിയിച്ചു.