‘കോഴിക്കോട് ഫെസ്റ്റ് 26’ ജനുവരി 23-ന്
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കാട് ജില്ലാ പ്രവാസി അസോസിയേഷന്റെ വാര്‍ഷിക ആഘോഷമായ ‘കോഴിക്കോട് ഫെസ്റ്റ് 26’ ജനുവരി 23-ന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മുതൽ രാത്രി 12 വരെ നടക്കും.
ഗായകൻ കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള മെഗാ മ്യൂസിക് നൈറ്റ്, കൂടാതെ വിവിധ സിനിമാ–സാംസ്കാരിക പരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനം നവംബർ 17-ന് രാത്രി 7.30-ന് അദിലിയ ഓറ ആർട്സ് സെന്ററിൽ നടത്തും. ചടങ്ങിൽ സ്വാഗതസംഘം രൂപീകരിക്കും. ബഹ്റൈനിലെ കലാ–സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
xcvxcv
