സ്വാതന്ത്ര്യം തന്നെയമൃതം....


പ്രദീപ് പു­റവങ്കര

ഒരു­ മനു­ഷ്യൻ ഏറ്റവു­മധി­കം ആഗ്രഹി­ക്കു­ന്ന അവസ്ഥയാണ് സ്വാ­തന്ത്ര്യം എന്നത്. സ്വാ­തന്ത്ര്യം എന്ന് അർ­ത്ഥമു­ള്ള “liber”ലി­ബെർ എന്ന ലത്തീൻ പദത്തിൽ നി­ന്നാണ് ലി­ബർ­ട്ടി­ അഥവാ­ സ്വാ­തന്ത്ര്യം എന്ന വാ­ക്ക് രൂ­പപ്പെ­ട്ടത്. സ്വാ­തന്ത്ര്യം എന്നത് പല തരത്തിൽ നി­ർവ്­വചി­ക്കപ്പെ­ട്ട പദം കൂ­ടി­യാ­ണ്. രണ്ട് വശങ്ങളാണ് ഇതിൽ പ്രധാ­നമാ­യും ഉള്ളത്. അതി­ലൊ­ന്ന് സ്വാ­തന്ത്ര്യത്തി­ന്റെ­ നി­ക്ഷേ­ധാ­ത്മക വശമാ­ണെ­ങ്കിൽ മറ്റൊ­ന്ന് അതി­ന്റെ­ ക്രി­യാ­ത്മകമാ­യ വശമാ­ണ്. സ്വാ­ഭാ­വി­ക സ്വാ­തന്ത്ര്യം, പൗ­രസ്വാ­തന്ത്ര്യം, രാ­ഷ്ട്രീ­യ സ്വാ­തന്ത്ര്യം, സാ­ന്പത്തി­ക സ്വാ­തന്ത്ര്യം, ദേ­ശീ­യ സ്വാ­തന്ത്ര്യം എന്നി­ങ്ങി­നെ­ അഞ്ച് ഇനമാ­യി­ട്ടാണ് സ്വാ­തന്ത്ര്യത്തെ­ തരം തി­രി­ക്കു­ന്നത്. ഇതിൽ ഒരു­ രാ­ജ്യത്തെ­ ജനങ്ങൾ സ്വതന്ത്രരും പരമാ­ധി­കാ­രി­കളു­മാ­യി­രി­ക്കു­ന്ന, അവർ­ക്ക് അവരു­ടേ­താ­യ ഗവൺ­മെ­ന്റു­ള്ള രാ­ഷ്ട്രമാണ് സ്വാ­തന്ത്ര രാ­ഷ്ട്രം. ഒരു­ രാ­ജ്യം പരി­പൂ­ർ­ണ്ണ പരമാ­ധി­കാ­ര പദവി­ നേ­ടു­ന്പോ­ഴാണ് അത് ദേ­ശീ­യ സ്വാ­തന്ത്ര്യം ഉള്ളതാ­യി­ തീ­രു­ന്നത്. അത്തരം സ്വാ­തന്ത്ര്യം അനു­ഭവി­ക്കു­ന്ന ഭൂ­ലോ­കത്തി­ലെ­ അപൂ­ർ­വ്വം രാ­ജ്യങ്ങളിൽ ഒന്നാണ് നമ്മു­ടെ­ ഇന്ത്യയെ­ന്നും അവി­ടെ­യാണ് നാം ജനി­ച്ചതെ­ന്നും അഭി­മാ­നത്തോ­ടെ­ ഓർ­ക്കാൻ സാ­ധി­ക്കു­ന്ന നേ­രമാണ് ഓരോ­ സ്വാ­തന്ത്ര്യ ദി­നവും. 

നൂ­റ്റാ­ണ്ടു­കളോ­ളം വി­ദേ­ശ ഭരണാ­ധി­കാ­രി­കളു­ടെ­ കാ­ൽ­ക്കീ­ഴിൽ കഴി­ഞ്ഞി­രു­ന്ന ഒരു­ ജനസമൂ­ഹത്തെ­ മു­ത്തു­കൾ ചേ­ർ­ത്ത് വെ­ച്ച് മാ­ലയു­ണ്ടാ­കു­ന്നത് പോ­ലെ­ ഒന്നി­ച്ചു­ കൂ­ട്ടി­ ഇന്ത്യ എന്ന ചി­ന്തയു­ണ്ടാ­ക്കു­കയും, ഇവി­ടെ­ കഴി­യു­ന്നവർ­ക്ക് സ്വാ­തന്ത്ര്യം ജീ­വവാ­യു­ പോ­ലെ­ പ്രധാ­നമാ­ണെ­ന്നും ഓർ­മ്മി­പ്പി­ച്ച ധീ­രരാ­യ സ്വാ­തന്ത്ര്യസമര സേ­നാ­നി­കളെ­യും ഈ നേ­രത്ത് ഓർ­ക്കേ­ണ്ടതു­ണ്ട്. അവർ അനു­ഭവി­ച്ച ത്യാ­ഗങ്ങളു­ടെ­, സഹനങ്ങളു­ടെ­ ആകെ­തു­കയാണ് ഇന്ന് 125 കോ­ടി­ ഇന്ത്യക്കാ­രും അനു­ഭവി­ക്കു­ന്ന ദേ­ശീ­യ സ്വാ­തന്ത്ര്യം. സ്വാ­ർ­ത്ഥതയു­ടെ­ കൊ­ട്ടാ­രങ്ങളിൽ സു­ഖസു­ഷു­പ്തി­ കൊ­ള്ളു­ന്ന ഇന്നത്തെ­ നേ­താ­ക്കൻ­മാ­രിൽ നി­ന്നും ത്യാ­ഗോ­ജ്വലമാ­യ പ്രവർ­ത്തനങ്ങൾ കാ­ഴ്ച്ച വെ­ച്ച ആ പഴയ മഹാ­മനീ­ഷി­കളി­ലേ­യ്ക്ക് മനസ് കൊ­ണ്ട് എങ്കി­ലും ഒന്നെ­ത്തി­ നോ­ക്കു­ന്പോൾ അവരൊ­ക്കെ­ ഏതൊ­ പു­രാ­ണ ഇതി­ഹാ­സങ്ങളി­ലെ­ വീ­ര സങ്കൽ­പ്പ കഥാ­പാ­ത്രങ്ങളെ­ പോ­ലെ­ അവി­ശ്വസനീ­യമാ­യി­ മാ­റു­ന്നു­. അതി­ശയങ്ങളാ­യി­ തീ­രു­ന്നു­. 

ചി­ലപ്പോ­ഴെ­ങ്കി­ലും സ്വയം തീ­ർ­ത്ത മതി­ൽ­കെ­ട്ടു­കൾ­ക്ക് അകത്താണ് ഇന്നത്തെ­ കാ­ലത്ത് നമ്മളൊ­ക്കെ­ സ്വാ­തന്ത്ര്യം അനു­ഭവി­ക്കു­ന്നത്. നമ്മു­ടേ­താ­യ ആ ലോ­കത്തേ­യ്ക്ക് പു­ത്തൻ അധീ­ശ ശക്തി­കൾ നാം പോ­ലു­മറി­യാ­തെ­ പതി­യെ­ കടന്നു­വരു­ന്നു­ണ്ട് എന്നതും സത്യമാ­ണ്. എങ്ങി­നെ­ ഭക്ഷണം കഴി­ക്കണം, എന്ത് ധരി­ക്കണം, എങ്ങി­നെ­ ജീ­വി­ക്കണം, എങ്ങി­നെ­ ചി­ന്തി­ക്കണം എന്നൊ­ക്കെ­ പറഞ്ഞു­ തരു­ന്ന പു­തി­യൊ­രു­ ജീ­വി­തക്രമത്തി­ലേ­യ്ക്ക് പതി­യെ­ പതി­യെ­ നടന്നു­നീ­ങ്ങു­ന്പോൾ സ്വാ­തന്ത്ര്യത്തി­ന്റെ­ സു­ഖം അനു­ഭവി­ച്ചി­രു­ന്ന പാ­ദങ്ങൾ­ക്ക് മു­കളിൽ ഒരു­ ചങ്ങല പതി­യെ­ മു­റു­കി­ വരു­ന്നു­ണ്ടോ­ എന്ന തോ­ന്നൽ ശക്തമാ­ക്കു­ന്ന കാ­ലത്താണ് മറ്റൊ­രു­ സ്വാ­തന്ത്ര്യദി­നം കൂ­ടി­ നമ്മു­ടെ­ മു­ന്പിൽ എത്തു­ന്നത്. അതു­കൊ­ണ്ട് തന്നെ­ എന്റെ­ സ്വാ­തന്ത്ര്യം എന്റെ­ ജന്മാ­വകശമാ­ണെ­ന്ന് ഓർ­മ്മി­പ്പി­ച്ച മഹാ­ൻ­മാ­രെ­ ഹൃ­ദയത്തി­ലേ­റ്റേ­ണ്ട കാ­ലം കൂ­ടി­യാ­ണി­തെ­ന്ന് ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ട്... ഏവർ­ക്കും ഹൃ­ദയം നി­റഞ്ഞ സ്വാ­തന്ത്ര്യദി­നാ­ശംസകൾ നേ­രു­ന്നു­...

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed