ഇമ്രാ­ൻ­ഖാൻ കളി­ തു­ടങ്ങു­ന്പോൾ...


പ്രദീപ് പു­റവങ്കര

ഒരി­ന്ത്യക്കാ­രൻ എന്ന നി­ലയിൽ നമ്മളിൽ മി­ക്കവർ­ക്കും ഏറെ­ താ­ത്പര്യമു­ള്ള കാ­ര്യമാണ് പാ­ക്കി­സ്ഥാ­നി­ലെ­ രാ­ഷ്ട്രീ­യം. അധി­കാ­ര കൊ­തി­യൻ­മാ­ർ­ക്ക് വേ­ണ്ടി­ ഒരു­ ജനതയെ­ വെ­ട്ടി­മു­റി­ച്ച് രണ്ട് രാ­ജ്യങ്ങളാ­ക്കി­യതി­നോ­ടൊ­പ്പം ഇവി­ടെ­ കഴി­യു­ന്നവരെ­ കൊ­ടി­യ ശത്രു­ക്കളാ­ക്കി­ മാ­റ്റാ­നും നൂ­റ്റാ­ണ്ടു­കളോ­ളം ഭരി­ച്ച്  മു­ടി­ച്ച ബ്രി­ട്ടീ­ഷു­കാ­ർ­ക്ക് സാ­ധി­ച്ചു­. അതി­ർ­ത്തി­യിൽ ഓരോ­ തവണയും വെ­ടി­ പൊ­ട്ടു­ന്പോൾ വി­ദ്വേ­ഷത്തി­ന്റെ­ രാ­ഷ്ട്രീ­യം രണ്ട് രാ­ജ്യങ്ങളി­ലും കത്തി­പടരു­ന്നു­. സ്വന്തം രാ­ജ്യത്തിന് വേ­ണ്ടി­ സ്വജീ­വി­തം ബലി­ കൊ­ടു­ത്ത രക്തസാ­ക്ഷി­കളു­ടെ­ കഥ സി­നി­മകളാ­യും, നോ­വലു­കളാ­യും, ജീ­വചരി­ത്രങ്ങളാ­യും പി­ന്നീട് നമ്മൾ പഠി­ക്കു­ന്നു­. ജനാ­ധി­പത്യ രാ­ജ്യങ്ങളാ­യ ഇന്ത്യയി­ലും പാ­ക്കി­സ്ഥാ­നി­ലും തെ­രഞ്ഞെ­ടു­പ്പ് മാ­മാ­ങ്കങ്ങൾ അരങ്ങേ­റു­ന്ന കാ­ലത്ത് പരന്പരാ­ഗതമാ­യി­ ലഭി­ച്ച കൊ­ടി­യ വൈ­ര്യത്തി­ന്റെ­ ഇടയി­ലും സമാ­ധാ­നത്തി­ന്റെ­ വെ­ള്ളരി­പ്രാ­വു­കൾ രണ്ട് രാ­ജ്യങ്ങൾ­ക്കി­ടയിൽ പറക്കു­മെ­ന്ന വി­ശ്വാ­സം രൂ­ഢമൂ­ലമാകു­ന്നു­. അത്തരമൊ­രു­ മൂ­ഢവി­ശ്വാ­സം പാ­റി­കളി­ക്കു­ന്ന നേ­രമാ­ണി­ത്. 

കഴി­ഞ്ഞ മൂ­ന്ന് പതി­റ്റാ­ണ്ടാ­യി­ നി­ലനി­ന്ന് പോ­രു­ന്ന രാ­ഷ്ട്രീ­യ അന്തരീ­ക്ഷത്തിൽ നി­ന്ന് വ്യക്തമാ­യ ഒരു­ ഗതി­മാ­റ്റമാണ് ഇത്തവണത്തെ­ തെ­രഞ്ഞെ­ടു­പ്പിൽ അവി­ടെ­ ഉണ്ടാ­യി­രി­ക്കു­ന്നത്. പരന്പരാ­ഗതമാ­യി­ ഇവി­ടെ­ ആധി­പത്യം പു­ലർ­ത്തി­യി­രു­ന്ന പാ­ക്കി­സ്ഥാൻ പീ­പ്പി­ൾ­സ് പാ­ർ­ട്ടി­, പാ­ക്കി­സ്ഥാൻ മു­സ്ലീം ലീ­ഗ്- എന്നി­വയെ­ പി­ന്തള്ളി­യാണ് മുൻ അന്താ­രാ­ഷ്ട്ര ക്രി­ക്കറ്റ് താ­രം ഇമ്രാ­ൻ‍­ഖാ­ന്റെ­ പാ­ക്കി­സ്ഥാൻ തെ­ഹ്‌രിക് ഇ ഇൻ‍­സാഫ് ഏറ്റവും വലി­യ ഒറ്റക്കക്ഷി­യാ­യി­ മാ­റി­ എന്നതാണ് ആ വ്യത്യാ­സം. 272 അംഗ നാ­ഷണൽ അസംബ്ലി­യിൽ ഒറ്റയ്ക്ക് ഭൂ­രി­പക്ഷം നേ­ടാൻ കഴി­ഞ്ഞി­ല്ലെ­ങ്കി­ലും ചെ­റു­പാ­ർ­ട്ടി­കളു­ടെ­യും സ്വതന്ത്രരു­ടെ­യും പി­ന്തു­ണയോ­ടെ­ സർ­ക്കാർ രൂ­പീ­കരി­ക്കാ­നാ­വു­മെ­ന്ന ആത്മവി­ശ്വാ­സമാണ് ഇമ്രാൻ ഖാൻ പ്രകടി­പ്പി­ക്കു­ന്നത്.

അതി­ർ­ത്തി­ പ്രശ്നങ്ങളിൽ ഇന്ത്യയു­മാ­യി­ ചർ‍­ച്ചക്കും വി­ട്ടു­വീ­ഴ്ചയ്ക്കും തയ്യാ­റാ­ണെ­ന്ന സൂ­ചന നൽ­കു­ന്പോൾ തന്നെ­ കശ്മീർ പ്രശ്‌നത്തിൽ പരന്പരാ­ഗതമാ­യി­ അവലംബി­ച്ചു­പോ­ന്ന നി­ലപാ­ടു­കളിൽ അയവു­വരു­മെ­ന്നു­ള്ള യാ­തൊ­രു­ പ്രതീ­ക്ഷയും ഇമ്രാ­ൻ­ഖാൻ നൽ‍­കു­ന്നി­ല്ല എന്നതാണ് വാ­സ്തവം. ഇതിന് കാ­രണമാ­യി­ വി­മർ­ശകർ ചൂ­ണ്ടി­കാ­ണി­ക്കു­ന്നത് ഇമ്രാ­ന്റെ­ വി­ജയത്തിന് പി­ന്നിൽ സൈ­ന്യത്തി­ന്റെ­ ഇടപെ­ടലു­ണ്ട് എന്നതാ­ണ്. പാക് സൈ­ന്യത്തി­ന്റെ­ താ­ൽ­പ്പര്യത്തി­നു­ വി­രു­ദ്ധമാ­യി­ സി­വി­ലി­യൻ  ഭരണകൂ­ടത്തിന് അവി­ടെ­ യാ­തൊ­ന്നും ചെ­യ്യാ­നാ­വി­ല്ല എന്നതും വാ­സ്തവമാ­ണ്. അതു­കൊ­ണ്ട് തന്നെ­ ക്രി­ക്കറ്റ് താ­രമെ­ന്ന നി­ലയിൽ ഇമ്രാ­ൻ‍­ഖാൻ‍ ഇന്ത്യയിൽ വലി­യൊ­രു­ വി­ഭാ­ഗം ജനങ്ങൾ­ക്ക് സു­പരി­ചി­തനാ­ണെ­ന്നത് കൊ­ണ്ട് മാ­ത്രം അതി­ർ­ത്തി­ തർ­ക്കങ്ങളിൽ മഞ്ഞു­രാ­കാ­നു­ള്ള സാ­ധ്യതയും കാ­ണു­ന്നി­ല്ല.  

ഇന്ത്യയും ചൈ­നയും പാ­ക്കി­സ്ഥാ­നും ഉൾ­പ്പെ­ടു­ന്ന ഭൂ­പ്രദേ­ശം ലോ­കരാ­ഷ്ട്രീ­യത്തി­ന്റെ­ ഗതി­വി­ഗതി­കളെ­ നി­ർ­ണ്ണയി­ക്കു­ന്ന അതി­പ്രധാ­നമേ­ഖലകളിൽ ഒന്നാ­ണ്. ലോ­കത്ത് ദാ­രി­ദ്ര്യവും പട്ടി­ണി­യും തൊ­ഴി­ലി­ല്ലാ­യ്മയും ഏറെ­ നടമാ­ടു­ന്ന മേ­ഖലകളിൽ‍ ഒന്നു­കൂ­ടി­യാ­ണി­ത്. ലോ­കജനസംഖ്യയു­ടെ­ മൂ­ന്നി­ലൊ­ന്നി­നെ­ ഉൾ­ക്കൊ­ള്ളു­ന്ന ഈ മേ­ഖല എന്നും സംഘർ­ഷാ­വസ്ഥയിൽ നി­ലനി­ൽ­ക്കണമെ­ന്ന് ആഗ്രഹി­ക്കു­ന്ന ആഗോ­ള ശക്തി­കളും ഏറെ­യാ­ണ്. അതു­കൊ­ണ്ട് തന്നെ­ കരു­തലോ­ടെ­യും വി­വേ­കപൂ­ർ­ണവു­മാ­യ രാ­ഷ്ട്രീ­യ, നയതന്ത്രസമീ­പനങ്ങൾ­ക്ക് മാ­ത്രമേ­ ഈ മേ­ഖലയിൽ ശാ­ന്തി­യും സമാ­ധാ­നവും ഉറപ്പു­നൽ­കാ­നാ­വൂ­ എന്നു­ മാ­ത്രം ഓർ­മ്മി­പ്പി­ക്കട്ടെ­...

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed