കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാല്‍ യുഎഇയിൽ 15,000 ദിര്‍ഹം വരെ പിഴ


രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ വിറ്റാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി യുഎഇ. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിഗരറ്റ് വിറ്റാല്‍ 15000 ദിര്‍ഹം (ഏകദേശം 3,35,586 ഇന്ത്യന്‍ രൂപ) പിഴ ഒടുക്കേണ്ടി വരും.

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയിലയും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) അറിയിച്ചു. രാജ്യത്തെ ബാലാവകാശ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 21, 63 എന്നിവയ്ക്ക് കീഴിലാണ് ഈ നിയമം വരിക. 18 വയസില്‍ താഴെയുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ.

സിഗരറ്റ് വാങ്ങാനെത്തുന്നവര്‍ക്ക് 18 വയസ് പൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമുണ്ടെന്ന് എഡിജെഡി വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം ഇലക്ട്രോണിക് സിഗരറ്റുകളും നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. 15000 ദിര്‍ഹം പിഴയക്ക് പുറമേ മൂന്ന് മാസം വരെ കഠിന തടവും ലഭിക്കാവുന്ന കുറ്റമാണിത്.

article-image

hfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed