യുഎഇയുടെ പുതിയ വീസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരും


പരീക്ഷണാർഥം ഈ മാസം ആരംഭിച്ച യുഎഇയുടെ പുതിയ വീസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റി അറിയിച്ചു. വിവിധ കാലയളവിലേക്കുള്ള ഗ്രീൻ വീസ, റിമോർട്ട് വർക്ക് വീസ, ഒന്നിലേറെ തവണ വന്നുപോകാവുന്ന ദീർഘകാല ടൂറിസ്റ്റ് വീസ, തൊഴിൽ അന്വേഷകർക്കുള്ള വീസ തുടങ്ങിയവയാണ് പുതിയായി ആരംഭിച്ചത്. കൂടാതെ കൂടുതൽ മേഖലകളിലേക്ക് ഗോൾ‍ഡൻ വീസയും അനുവദിച്ചിരുന്നു.

വിവിധ മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും നിക്ഷേപകരെയും സഞ്ചാരികളെയും യുഎഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണു പരിഷ്കാരം. സ്വന്തം സ്പോൺസർഷിപ്പിൽ വീസ ലഭിക്കുന്നതിനു പുറമെ ആശ്രിതരെയും തുൽയകാലയളവിലേക്ക് യുഎഇയിലേക്കു കൊണ്ടുവരാം. 25 വയസ്സുവരെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെ  പരിധിയില്ലാതെയും സ്പോൺസർ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു.

article-image

dhfj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed