ദുബായ് കിരീടാവകാശി ലൈക്കും കമന്റും നൽകി; ശ്രദ്ധ നേടി മലയാളി യുവാവിന്റെ ചിത്രം


മലയാളി യുവാവിന്റെ ചിത്രത്തിന് ലൈക്കടിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആ ഒരൊറ്റ ലൈക്കും കമന്റിലൂടെയും ശ്രദ്ധേയനായിരിക്കുകയാണ് ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നിസ്ഹാസ് അഹമദ്. ജോലിയോടൊപ്പം തന്നെ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ കൂടിയാണ് നിസ്ഹാസ്. കഴിഞ്ഞ ദിവസമാണ് നിസ്‌ഹാസിനെ പോലും ഞെട്ടിച്ചു കൊണ്ട് ദുബായ് കിരീടാവകാശി ഈ ചെറുപ്പക്കാരന്റെ ചിത്രത്തിന് കമന്റ് നൽകിയത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് അദ്ദേഹം നിസ്ഹാസിന്റെ പടത്തിന് 2 തംപ് സ് അപ് ഇമോജി നൽകി അഭിനന്ദിച്ചത്.

നിസ്ഹാസിന്റെ അമേരിക്കയിൽ നിന്ന് വന്ന സുഹൃത്തുക്കളിൽ ഒരാളുടെ പടമായിരുന്നു അത്. സുഹൃത്ത് ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയിലിക്കുന്ന ചിത്രത്തിന്റെ പശ്ചാലത്തിൽ ദുബായുടെ ലോകപ്രശസ്ത മുദ്രകളായ ബുർജ് ഖലീഫയും മറ്റു കെട്ടിടങ്ങളും കാണാം. ചിത്രത്തിന് വൻസ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ, ഷെയ്ഖ് ഹംദാന്റെ ലൈക്കും കമൻ്റും അഭിനന്ദനവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴുമത് വിശ്വസിക്കാനാകുന്നില്ലെന്നും നിസ്ഹാസ് പറയുന്നു.

കുറച്ച് നേരത്തേക്ക് ഇതിന്റെ ഷോക്കിൽ നിന്ന് മാറാൻ സാധിച്ചില്ല എന്നാണ് നിസ്ഹാസ് പറയുന്നത്. അരമണിക്കൂറോളം പുറത്തിറങ്ങി നടന്നതിന് ശേഷമാണ് കൂട്ടുകാരോട് വിശേഷം എല്ലാവരോടും പങ്കുവച്ചത് എന്നും ഈ ചെറുപ്പക്കാരൻ പറയുന്നു. എന്നെങ്കിലും ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണണമെന്നാണ് ആഗ്രഹം അത് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് മുമ്പും നിസ്ഹാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വർഷം ദുബായ് മാൾ ഫൗണ്ടന് മുന്നിൽ ഒരു ബോട്ട് കുറുകെ കടക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്ന് ദുബായിലെ ഈ 28കാരൻ പറഞ്ഞു.

2019ലാണ് നിസ്ഹാസ് യുഎഇയിലെത്തിയ നിസ്ഹാസ് പഠനകാലം മുതലെ ഫൊട്ടോഗ്രഫിയിൽ താൽപര്യമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ മൊബൈൽ ഫോണിലാണ് ചിത്രമെടുത്ത് പരിശീലിച്ചത്. പിന്നീട് സുഹൃത്തുക്കൾ ചേർന്ന് ഒരു ക്യാമറ സമ്മാനിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed