യുഎഇയിലെ പ്രളയം: പ്രവാസികളിൽ നിന്ന് പുതിയ പാസ്‌പോർട്ടിന് ഫീസ് ഈടാക്കില്ല


ശക്തമായ മഴയെ തുടർന്ന് യുഎഇയിലുണ്ടായ പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടമായ പ്രവാസികളിൽ നിന്ന് പുതിയ പാസ്‌പോർട്ടിന് ഫീസ് ഈടാക്കില്ല. ഇതിനായി കോൺസുലേറ്റ് പ്രത്യേക പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾക്ക് വലിയ ആശ്വാസകരമായ നടപടിയാണ് കോൺസുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എൺപതോളം പ്രവാസികളാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

യുഎഇയിലെ ഇന്ത്യൻ പ്രവാസി സംഘടനകളുടെയും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളുടെയും അഭ്യർത്ഥന പ്രകാരമാണ് പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രളയത്തിൽ പാസ്‌പോർട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്ത ഇന്ത്യൻ പൗരന്മാരിൽ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകൾ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്നുമാണ് കോൺസുലേറ്റ് അറിയിച്ചിട്ടുള്ളത്.

അതേസമയം, പ്രളയ ബാധിത പ്രദേശങ്ങൾ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചതായും ഇന്ത്യൻ പൗരന്മാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പു നൽകിയതായും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed