യുഎഇയിൽ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ‍


യു.എ.ഇയിൽ സ്ഫോടനം. മൂന്ന് ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചു.  രാജ്യാന്തര വിമാനത്താവളത്തിന്റെ നിർ‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ‍ മൂന്ന് ഇന്ധന ടാങ്കറുകൾ‍ക്ക് തീപിടിച്ചു. ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതർ‍ ഏറ്റെടുത്തു. ആക്രമണത്തിന്റെ വിശാദംശങ്ങൾ‍ വരും മണിക്കൂറുകൾ‍ക്കുള്ളിൽ‍ പുറത്തു വിടുമെന്ന് ഹൂതി സേനയുടെ പ്രതിനിധി അറിയിച്ചു. 

ഡ്രോൺ‍ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ‍ സംശയിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തിൽ‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2019 സെപ്റ്റംബർ 14 ന് ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു. ഇത് മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed