റോഡ് അപകടങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരമെന്ന് യുഎഇ


റോഡ് അപകടങ്ങൾ ഉണ്ടാവുമ്പോൾ അപകട സ്ഥലങ്ങളിൽ കൂട്ടം കൂടി നിന്ന് തടസ്സമുണ്ടാക്കുന്നതും പരിക്കേറ്റവരുടേതുൾപ്പെടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും എടുക്കുന്നതും കുറ്റകരമാണെന്ന് യുഎഇ എമിറേറ്റ്സിലെ പൊലീസ് സേനകൾ. ഇത്തരത്തിലുള്ള പ്രവൃത്തിയിലേർപ്പെട്ടാൽ 1000 ദർഹം പിഴ ചുമത്താം. ഇതിനകം നിരവധി പേരുടെ മേൽ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. ഇത്തരം പ്രവണതകൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കൂട്ടം കൂടുന്നതിന് പകരം ജനങ്ങൾ സഹായപരമായി ഇടപെടുകയാണ് വേണ്ടെതെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. ആളുകൾ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്കും രക്ഷാപ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുന്നെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്നെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed