വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്കുള്ള മാനദണ്ധങ്ങൾ പുറത്തിറക്കി


ദുബൈ: വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. സാന്പത്തിക നിലയുമായി ബന്ധപ്പെട്ട മൂന്നു മാനദണ്ഡങ്ങളിൽ ഒന്ന് പൂർത്തിയാകുന്നവർക്കാണ് വിസ അനുവദിക്കുക .

അപേക്ഷകന് ദശലക്ഷം ദിർഹം മൂല്യമുള്ള ഒന്നോ അതിലധികമോ സ്വത്തുക്കൾ ഉണ്ടായിരിക്കുക , അല്ലെങ്കിൽ ദശലക്ഷം ദിർഹത്തിൽ കുറയാത്ത ബാങ്ക് നിക്ഷേപം ഉണ്ടായിരിക്കുക , അല്ലെങ്കിൽ 1,80,000 ത്തിൽ കുറയാത്ത വാർഷിക സ്ഥിരവരുമാനമുള്ളയാളാവുക എന്നിവയാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed