അബുദാബിയെ സംഗീതനഗരമായി തെരഞ്ഞെടുത്ത് യുനെസ്‌കോ


അബുദാബി: സംഗീതനഗരമായി അബുദാബിയെ നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക്. യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതിയാണ് അബുദാബിയെ തേടിയെത്തിയത്. ഇതോടെ ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്‌പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ പട്ടികയിലേക്ക് അബുദാബിയുമെത്തി.

നഗരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളുടെ സാംസ്‌കാരിക വികസനത്തിന് സഹായകമാകുക എന്നിവ ലക്ഷ്യമിട്ട് 2004ലാണ് യുനെസ്‌കോ ഈ പദ്ധതിക്ക് തുടക്കമിട്ടത്. അബുദാബിയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ വികസനത്തിന് ശക്തിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ അംഗീകാരമെന്നും ഇതില്‍ അഭിമാനമുണ്ടെന്നും അബുദാബി സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കഅബി പറഞ്ഞു. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കില്‍ അബുദാബി അംഗമായതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed