പെഗാസസ് ദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോൺ ചോർത്തി


ദുബായ്: ഇസ്രേലി ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് ദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോൺ ചോർത്തിയതായി റിപ്പോർട്ട്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മഖ്തൂമിന്‍റെ മകൾ ലതിഫ, അമ്മ ഹയ ബിൻത് അൽ ഹുസൈൻ എന്നിവരുടെ ഫോൺ ആണ് ചോർത്തിയത്. തന്നെ വീടിനുള്ളിൽ തടവിലാക്കിയിരിക്കുകയാണെന്ന് ലതിഫ ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു.

അതേസമയം, ഹയ തന്‍റെ ജീവനെ ഭയന്ന് 2019 ൽ ദുബായ് വിട്ടിരുന്നു. രണ്ടു പേരുടേയും ആരോപണങ്ങൾ ദുബായ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. ലതിഫയുടേയും ഹയയുടെയും ഫോൺ ചോർത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആംനെസ്റ്റി ഇന്‍റർനാഷണൽ പ്രതികരിച്ചു. പെഗാസസ് ഉപയോഗിച്ച് ലോകനേതാക്കളുടെ ഫോൺ ചോർത്താൻ ശ്രമിച്ചതിന്‍റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റാമഫോസ തുടങ്ങിയവർ ചോർത്തലിനു വിധേയരായതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed