ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മാപ്പു നല്‍കി ദുബൈ, ഷാര്‍ജ ഭരണാധികാരികള്‍


ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് 520 തടവുകാര്‍ക്ക് മാപ്പു നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. പെരുന്നാള്‍ അവസരത്തില്‍ തടവുകാരുടെ കുടുംബത്തിലും സന്തോഷം പകരുന്നതിന്റെ ഭാഗമായാണ് മോചനമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയിലും തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച 225 തടവുകാര്‍ക്ക് മാപ്പു നല്‍കി കൊണ്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. പെരുന്നാളിന് മുന്നോടിയായി യുഎഇയില്‍ 855 തടവുകാര്‍ക്ക് മോചനം നല്‍കി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാവുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed