ട്വന്റി 20 ലോകകപ്പ്; ഇന്ത്യ പുറത്ത്


ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു. പത്ത് വിക്കറ്റിന് ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിലേയ്ക്ക്. ഇതോടെ ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായി.

ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം 16 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ട് ഓപ്പണർമാർക്ക് മുന്നിൽ ഇന്ത്യ നാമാവശേഷമാവുകയായിരുന്നു. ജോസ് ബട്ലർ(49 പന്തിൽ 80), അലക്സ് ഹെയിൽസ് (47 പന്തിൽ 86) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ഇന്ത്യ നേടിയത്. ഹാർ‍ദിക് പാണ്ഡ്യ (33 പന്തിൽ‍ 63), വിരാട് കോഹ്ലി (41 പന്തിൽ 50) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

article-image

cfhghj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed