2023 ഏഷ്യാകപ്പ് ഫുട്ബോളിനും ഖത്തർ ആതിഥേയരാകും


ലോകകപ്പ് ഫുട്ബോളിന് പിന്നാലെ 2023 ഏഷ്യാകപ്പ് ഫുട്ബോളിനും ഖത്തർ ആതിഥേയരാകും. കോവിഡിനെ തുടർന്ന് ചൈന പിന്മാറിയതോടെയാണ് പുതിയ ആതിഥേയരെ തെരഞ്ഞെടുത്തത്. ടൂർണമെന്റിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും. വേദിയൊരുക്കാൻ ആസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും രംഗത്തുണ്ടായിരുന്നു. ഇതിൽ‍ ആസ്ട്രേലിയയും ഇന്തോനേഷ്യയും പിന്മാറി. ഒടുവിൽ‍ ദക്ഷിണ കൊറിയയെ മറികടന്ന് ഖത്തറിനെ ആതിഥേയരായി പ്രഖ്യാപിക്കുകയായിരുന്നു. 

ലോകകപ്പ് ഫുട്‌ബോളിനായി ഒരുക്കിയ സംവിധാനങ്ങൾ‍ ഖത്തറിന് തുണയായി. എട്ട് സ്റ്റേഡിയങ്ങളും ലോകകപ്പ് ടീമുകളുടെ പരിശീലന വേദികളും ഉള്ളതിനാൽ‍ ഏത് നിമിഷവും ടൂർണമെന്റ് നടത്താൻ ഖത്തർ സജ്ജമാണ്. 2024 അണ്ടർ‍ 23 ഏഷ്യൻ‍ കപ്പ് ഫുട്ബാളിനും വേദിയാകുന്നത് ഖത്തറാണ്. 

article-image

sxydry

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed