ലോകകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക പോസ്റ്ററുകൾ‍ പുറത്തിറക്കി


ലോകകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക പോസ്റ്ററുകൾ‍ പുറത്തിറക്കി. ഖത്തരി കലാകാരി ബുതയ്ന അൽ‍ മുഫ്തയാണ് പോസ്റ്റർ‍ ഡിസൈൻ ചെയ്തിരിക്കുന്നത്. അറബ് സംസ്‌കാരവും ലോകകപ്പ് ആവേശവും പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകൾ‍. ലോകകപ്പ് വേദികളും ഭാഗ്യചിഹ്നവുമെല്ലാം ഒരുക്കിയത് പോലെ അറബ് സംസ്കാരമാണ് ഔദ്യോഗിക പോസ്റ്റുകളുടെയും മുഖമുദ്ര, ഹമദ് അന്താരാഷ്ട്ര ‌വിമാനത്താവളത്തിൽ‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു പ്രകാശനം. അറബികൾ‍ പരന്പരാഗതമായി ധരിക്കുന്ന ശിരോവസ്ത്രം ആവേശത്താൽ‍ മുകളിലേക്ക് ഉയർ‍ത്തുന്നതാണ് പ്രധാന പോസ്റ്റർ‍. കൂടുതൽ‍ നിറങ്ങൾ‍ ഉപയോഗിക്കാതെ ആശയം വരച്ചിടുന്ന മോണോക്രൊമാറ്റിക് പെയ്ന്റിങ് രീതിയാണ് ബുതയ്ന പോസ്റ്റർ‍ ഡിസൈനിലും സ്വീകരിച്ചിരിക്കുന്നത്. 

ഇതോടൊപ്പം ലോകകപ്പ് ആവേശം പ്രതിഫലിപ്പിക്കുന്ന മറ്റു ഏഴ് പോസ്റ്ററുകൾ‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. ലോകകപ്പ് ആവേശത്തിനൊപ്പം ലോകത്തിന് അറബ് സംസ്കാരവും പാരമ്പര്യവും ആതിഥ്യ മര്യാദകളും പകർ‍ന്നുകൊടുക്കുക എന്ന ലക്ഷ്യം കൂടി മുൻനിർ‍ത്തിയാണ് ഖത്തറിന്‍റെ പ്രവർ‍ത്തനങ്ങൾ‍.

You might also like

ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​വ​​​​​​ദേ​​​​​​വ് വിംബിൾഡണിൽ നിന്ന് വിലക്കി

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed