ഒളിമ്പിക് സംഘാടക സമിതി ഉദ്ഘാടന ചടങ്ങിന്‍റെ ഡയറക്ടറെ പുറത്താക്കി


ടോക്കിയോ: ഒളിമ്പിക് സംഘാടക സമിതി ഉദ്ഘാടന ചടങ്ങിന്‍റെ ഡയറക്ടറെ പുറത്താക്കി. ഉദ്ഘാടന ചടങ്ങ് ഡയറക്ടർ കെന്‍റാരോ കോബയാഷി 1998ൽ ഒരു കോമഡി ഷോയ്ക്കിടെ നടത്തിയ ഹോളോകോസ്റ്റ് (കൂട്ടക്കൊല) തമാശയാണ് പുറത്താക്കാൻ കാരണം. കോബയാഷിയെ പുറത്താക്കിയതായി സംഘാടക സമിതി പ്രസിഡന്‍റ് സീകോ ഹാഷിമോട്ടോ അറിയിച്ചു.

കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് കാലതാമസം നേരിട്ട ഒളിമ്പിക് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ തലേദിവസമാണ് കെന്‍റാരോ കോബയാഷിയുടെ പുറത്താക്കൽ. നാസി കാലത്തെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. ഒരു ഷോയിൽ "ലെറ്റ്സ് പ്ലേ ഹോളോകോസ്റ്റ്' എന്ന പറഞ്ഞതായാണ് ആരോപണം. ഉദ്ഘാടനച്ചടങ്ങിൽ സംഗീതം നൽകേണ്ടിയിരുന്ന ഒരു സംഗീതജ്ഞൻ തന്‍റെ സഹപാഠികളെ മുമ്പ് കളിയാക്കിയിട്ടുണ്ട് എന്ന കാരണത്താൽ ഈ ആഴ്ച ആദ്യം രാജിവയ്ക്കാൻ നിർബന്ധിതനായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed