അറബ് ലീഗ് ഉച്ചകോടിക്കായി രഷ്ട്രത്തലവന്മാർ ജിദ്ദയിലേക്ക്; ഇക്കുറി സിറിയയ്ക്കും ക്ഷണം


അറബ് ലീഗ് ഉച്ചകോടിക്കായി രഷ്ട്രത്തലവന്മാർ ജിദ്ദയിലെത്തുന്നത് തുടരുകയാണ്. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ−പലസ്തീൻ സംഘർഷം, യമൻ, ഇറാൻ വിഷയങ്ങൾ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ−അസദ്  ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അസദിനെ മക്ക  ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ സ്വീകരിച്ചു. 

ഒരു പതിറ്റാണ്ടിലധികം അറബ് സഖ്യത്തിന് പുറത്ത് നിർത്തപ്പെട്ട സിറിയൻ പ്രസിഡന്റിനെ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവ് ക്ഷണിച്ചിരുന്നു. 2011 ൽ അറബ് ലീഗിലെ അംഗത്വം സസ്‌പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന ഉച്ചകോടിയാണിത്. അറബ് ഐക്യം ഊഷ്മളമാക്കാനുളള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും. 

article-image

dryrd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed