ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി


തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി രൂപ പിഴ (50,00,000 റിയാൽ) ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീവ്രവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാന ശിക്ഷ ലഭിക്കും.

ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളായിരിക്കും സ്വീകരിക്കുക. 

നിയമം ലംഘിക്കുന്നവർക്ക് പ്രവർത്തന മേഖലയിൽ നിരോധനം ഏർപ്പെടുത്തും. സ്ഥാപന മേധാവിയോ സംഘടനാ ഭാരവാഹിയോ അംഗമോ ആണ് കുറ്റം ചെയ്തതെങ്കിൽ തത്സ്ഥാനത്തുനിന്നു മാറ്റുന്നതാണ്.

മന്ത്രിതല കൗൺസിൽ ശിക്ഷ ശക്തമാക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്.

article-image

xhydcj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed