മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ പുതിയ പ്രധാനമന്ത്രി


സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽ‍മാനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽ‍മാൻ രാജാവാണ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് തീരുമാനം.

പ്രതിരോധ സഹമന്ത്രി ബിൻ സൽ‍മാൻ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. യൂസഫ് ബിൻഡ അബ്ദുള്ള അൽ‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാൽ‍ അൽ‍ ഉതൈബിയെയും നിയമിച്ചു.

മന്ത്രിസഭ യോഗങ്ങൾ‍ ഭരണാധികാരി സൽ‍മാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടർ‍ന്ന് നടക്കുകയെന്ന് എസ്പിഎ റിപ്പോർ‍ട്ടിൽ‍ പറുന്നു. മറ്റ് മന്ത്രിമാർ‍ പഴയത് പോലെ തുടരും.

മന്ത്രിമാരായ അബ്ദുൽ‍ അസീസ് ബിൻ സൽ‍മാൻ രാജകുമാരൻ (ഊർ‍ജം), ഫൈസൽ‍ ബിൻ ഫർ‍ഹാൻ രാജകുമാരൻ(വിദേശകാര്യം), ഖാലിദ് ബിൻ അബ്ദുൽ‍ അസീസ് അൽ‍ ഫാലിഹ് (നിക്ഷേപം), അബ്ദുൽ‍ അസീസ് ബിൻ സൗദ് രാജകുമാരൻ (ആഭ്യന്തരം), മുഹമ്മദ് ബിൻ അബ്ദുല്ല അൽ‍ ജദാൻ‍(ധനകാര്യം), അബ്ദുല്ല ബിൻ ബന്ദർ‍ രാജകുമാരൻ (നാഷണൽ‍ ഗാർ‍ഡ്), വാലിദ് അൽ‍സമാനി (നീതിന്യായം), അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ‍ അസീസ് അൽ‍ അൽ‍ഷൈഖ് (ഇസ്ലാമിക കാര്യം), ബദർ‍ ബിൻ അബ്ദുല്ല ബിൻ ഫർ‍ഹാൻ രാജകുമാരൻ (സാംസ്‌കാരികം), അബ്ദുൽ‍ അസീസ് ബിൻ തുർ‍ക്കി അൽ‍ ഫൈസൽ‍ രാജകുമാരൻ (കായികം), തൗഫീഖ് ബിൻ ഫൗസാൻ അൽ‍ റബിയ (ഹജ്ജ്, ഉംറ), മജീദ് ബിൻ അബ്ദുല്ല അൽ‍ ഖസബി (വാണിജ്യം), ബന്ദർ‍ ബിൻ ഇബ്രാഹിം അൽ‍ഖൊറായ്ഫ് (വ്യവസായ, ധാതു വിഭവം), അഹമ്മദ് അൽ‍ഖത്തീബ് (ടൂറിസം), ഫൈസൽ‍ ബിൻ ഫാദിൽ‍ അലിബ്രാഹിം (സാമ്പത്തിക, ആസൂത്രണം), ഫഹദ് ബിൻ അബ്ദുൽ‍റഹ്മാൻ‍ അൽ‍ജലാജെൽ‍ (ആരോഗ്യം) എന്നിവർ‍ തുടരുമെന്ന് സൗദി വാർ‍ത്താ ഏജൻസി (എസ്പിഎ) അറിയിച്ചു.

article-image

gg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed