സൗദി സന്ദർശിക്കാനായി ഓൺലൈൻ വിസ; 90 ദിവസം സൗദിയിൽ താമസിക്കാം


സൗദി സന്ദർശിക്കാനായി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം ടൂറിസം മന്ത്രാലയം ഓൺലൈൻ വിസ ലഭ്യമാക്കി. ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ളവർക്കാണ് വിസ ലഭിച്ചത്. 90 ദിവസം സൗദിയിൽ താമസിക്കാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്.

സൗദി സന്ദർശിക്കാനുള്ള വിസാനിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യരംഗത്ത് ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ജിദ്ദ വിമാനത്താവളത്തിലായിരിക്കും ഏറ്റവും കൂടുതൽ സന്ദർശകരെത്തുക. 

ഉംറ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വൻ തോതിൽ ആളുകളെത്തുമെന്നാണ് കണക്കുകൂട്ടൽ.

അവധിക്കാലത്ത് സൗദിയിലേക്ക് പലരും സൗഹൃദ സന്ദർശനത്തിനെത്താറുണ്ട്. ഇത്തരത്തിൽ സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണം ഇനി വർദ്ധിക്കും. വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ഗുണം ചെയ്യുന്നതാണ് പുതിയ വിസാനിയമം. ഫോട്ടോ പതിച്ച ഓൺലൈൻ വിസയാണ് ഇ−മെയിൽ വഴി അപേക്ഷകർക്ക് എത്തിക്കുന്നത്.

article-image

hfh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed