സൗദിയിൽനിന്ന് റീ−എൻട്രി വിസയിൽ രാജ്യം വിട്ട് വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്


സൗദിയിൽനിന്ന് റീ−എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്കുള്ള പ്രവേശന വിലക്ക് ഹിജ്റ കലണ്ടർ പ്രകാരമാണ് കണക്കാക്കുകയെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി. റീ−എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ മൂന്ന് വർഷത്തേക്കാണ് പ്രവേശന വിലക്ക് നിലനിൽക്കുക. റീ−എൻട്രി വിസയിൽ സൗദി വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണ്. മൂന്നു വർഷം പിന്നിടാതെ പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ഇവർക്ക് സാധിക്കില്ല. ഇത് ഹിജ്‌റ കലണ്ടർ പ്രകാരമാണ് കണക്കാക്കുകയെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് അറിയിച്ചു. 

വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത ഇക്കാര്യം വ്യക്തമാക്കിയത്.   എന്നാൽ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാൻ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ മൂന്നു വർഷ വിലക്ക് ബാധകമല്ല. മൂന്നു വർഷ വിലക്ക് റീ−എൻട്രി വിസാ കാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് കണക്കാക്കുക. റീ−എൻട്രി വിസാ കാലാവധി മാസങ്ങളിലാണ് നിർണയിക്കുക. അടിയന്തിര ഘട്ടങ്ങളിൽ തിയ്യതി നിശ്ചയിച്ചും വിസ അനുവദിക്കാറുണ്ട്. വിസ ഇഷ്യു ചെയ്ത ശേഷം സൗദി അറേബ്യ വിടാൻ മൂന്നു മാസത്തെ കാലാവധിയും സാധാരണയായി അനുവദിക്കാറുണ്ട്. എന്നാൽ യാത്രാ തീയതി മുതലാണ് റീ−എൻട്രി വിസാ കാലാവധി കണക്കാക്കുക. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed