സന്ദർശക വിസയിൽ ഹജ്ജ് നിർവഹിക്കുന്നതിന് സാധ്യമല്ല; വിശദീകരണവുമായി സൗദി ഹജ്ജ് മന്ത്രാലയം


ഈ വർഷം സന്ദർശക വിസയിൽ വരുന്നവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ പറ്റില്ലെന്ന വിശദീകരണവുമായി സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയം. ഹജ്ജിനായി നിയുക്തമാക്കിയ വിസ കൈവശമുള്ളവർക്കോ, രാജ്യത്തിനുള്ളിൽ നിയമപരമായി താമസിക്കുന്നവർക്കോ മാത്രമേ ഹജ്ജ് ചെയ്യാൻ കഴിയൂ എന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹജ്ജ് മന്ത്രാലയം. 

സൗദി അറേബ്യക്കകത്ത് നിന്ന് ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് നിന്ന് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഹജ്ജ് രജിസ്ട്രേഷനെ സഹായിക്കുമെന്ന് അവകാശപ്പെട്ട് വരുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഓരോ രാജ്യത്തിനും അനുവദിച്ച നിശ്ചിത ഹജ്ജ് ക്വാട്ട ഉപയോഗിച്ച് ഈ വർഷം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീർഥാടകരുടെ എണ്ണം ഒരു ദശലക്ഷമായി ഉയർത്താൻ തീരുമാനിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 

ഈ വർഷത്തെ ഹജ്ജിന് രാജ്യത്തിന് പുറത്തുനിന്നുളള തീർഥാടകർക്ക് ചില നിബന്ധനകളും വ്യവസ്ഥകളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവരെ തീർത്ഥാടനത്തിന് അനുവദിക്കാതിരിക്കുക, എല്ലാ തീർത്ഥാടകരും രണ്ട് ഡോസ് കൊറോണ വാക്സീൻ എടുത്തിരിക്കണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed