സൗദി ദേശീയ ബാങ്ക് വായ്പാ നിരക്കുകൾ വർധിപ്പിച്ചു


സൗദി ദേശീയ ബാങ്ക് വായ്പാ നിരക്കുകൾ വർധിപ്പിച്ചു. സൗദി ദേശീയ ബാങ്കായ സാമയാണ് വായ്പാ നിരക്കുകൾ ഉയർത്തിയത്. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളും അരശതമാനം തോതിൽ ഉയർത്തിയിട്ടിട്ടുണ്ട്. വർധിച്ച പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പോ നിരക്ക് ഒന്നേകാൽ ശതമാനത്തിൽ നിന്നും ഒന്നേ മുക്കാൽ ശതമാനമായും, റിവേഴ്സ് റിപ്പോ നിരക്ക് മുക്കാൽ ശതമാനത്തിൽ നിന്ന് ഒന്നേ കാൽ ശതമാനവുമായാണ് ഉയർത്തിയത്. ആഗോള വിപണിയിലെ സാമ്പത്തിക സംഭവവികാസങ്ങളുടെ പശ്ചാതലത്തിൽ അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകളിൽ അരശതമാനത്തിന്റെ വർധനവ് വരുത്തിയതിന് പിന്നാലെയാണ് സൗദിയുടെയും നടപടി. 

കുവൈത്ത് ബഹറൈൻ, യു.എ.ഇ, ഖത്തർ സെൻട്രൽ ബാങ്കുകളും നിരക്കുകൾ ഉയർത്തിയിരുന്നു. കോവിഡിനെ തുടർന്ന് ചൈന ഏർപ്പെടുത്തിയ ലോക്ഡൗണും, റഷ്യ യുക്രൈൻ സംഘർഷവും ആഗോള തലത്തിൽ പ്രതിസന്ധികൾക്കിടയാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed