ഇന്ത്യൻ തടവുകാർക്ക് സൗദിയിൽ ശിക്ഷാ ഇളവ്


റിയാദ്; സൗദിയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ നൂറിലധികം തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി നാട്ടിലേക്ക് കയറ്റി വിടാന്‍ സൗദി സര്‍ക്കാറിന്റെ ഉത്തരവ്. കൊലപാതകം സാമ്പത്തിക കുറ്റകൃത്യം തുടങ്ങി അതീവ ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ദമ്മാം, ഖത്തീഫ്, അല്‍ഖോബാര്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന നൂറിലധികം ഇന്ത്യക്കാര്‍ക്കാണ് പ്രത്യേക ആനുകൂല്യം ലഭിക്കുക. മദ്യകടത്ത്, ട്രാഫിക് നിയമ ലംഘനം തുടങ്ങിയ കേസുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏറെ ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നത്. പലര്‍ക്കും പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ മടക്കം പെട്ടെന്ന് സാധ്യമാകില്ല. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് എംബസിയില്‍ സമര്‍പ്പിച്ച് രേഖകള്‍ ശരിയാക്കണം ഒപ്പം ടിക്കറ്റിനുള്ള പണം കൂടി കെട്ടി വെക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed