വാഹനാപകടം: ഖത്തറിൽ‍ അവധി ആഘോഷിക്കാൻ‍ പോയ മൂന്ന് മലയാളികൾ മരിച്ചു


ഖത്തറിൽ‍ പെരുന്നാൾ‍ അവധി ആഘോഷിക്കാൻ‍ പോയ മലയാളി സംഘം അപകടത്തിൽ‍പ്പെട്ട് മൂന്ന് മരണം.മിസഈദ് സീലൈനിലാണ്  മലയാളികൾ‍ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ‍ കാർ‍ അപകടത്തിൽ‍പ്പെട്ടത്. ഒരാൾ‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷമീം, പൊന്നാനി, മാറഞ്ചേരി സ്വദേശി റസാക്ക്, ആലപ്പുഴ സ്വദേശി സജിത്ത് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിട്ടി സ്വദേശി ശരൺജിത്ത് ശേഖർ‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സജിത്തിന്‍റെ ഭാര്യയും കുഞ്ഞും അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇവർ‍ക്ക് കാര്യമായ പരിക്കുകളില്ല. ഇവർ‍ സഞ്ചരിച്ച വാഹനം കല്ലിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ‍ പറഞ്ഞു.

മുഐതറിൽ‍ നിന്ന് ഉച്ചയോടെയാണ് ഇവർ‍ സീലൈനിലേക്ക് തിരിക്കുന്നത്. വൈകിട്ടോടെയാണ് അപകടം. പരിക്കേറ്റവരെ എയർ‍ ആംബുലൻസിൽ‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അടുത്ത വില്ലകളിൽ‍ താമസിക്കുന്നവരാണ് ഇവർ‍. റസാഖ് റിയൽ‍ എസ്റ്റേറ്റ് മേഖലയിൽ‍ ജോലി ചെയ്യുകയായിരുന്നു. സജിത്ത് വുഖൂദിലെ ജീവനക്കാരനാണ്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed