ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും


 

ദോഹ; ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ബാങ്കുകള്‍, എടിഎമ്മുകള്‍ തുടങ്ങിയവ വഴി പുതിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള നടപടി ജനങ്ങള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ സമയം അനുവദിച്ചു. ജൂലൈ ഒന്നിന് മുമ്പ് നോ‌ട്ടുകള്‍ മാറണമെന്നായിരുന്നു ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമയപരിധി ഈ വര്‍ഷം അവസാനം വരെ ‌നീട്ടുകയായിരുന്നു. അവസാന തിയതിക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇനിയും പഴയ നോട്ടുകള്‍ കയ്യിലുള്ളവര്‍ അവ മാറ്റിയെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടത്. ബാങ്കുകളുടെ ശാഖകള്‍ വഴിയും എടിഎം വഴിയും നോട്ടുകള്‍ മാറാം. ഒരു റിയാല്‍ മുതല്‍ അഞ്ഞൂറ് വരെയുള്ള മുഴുവന്‍ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീസ് കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed