ഖത്തറിൽ‍ പുതിയ മൂന്ന് ഇന്ത്യൻ സ്കൂളുകൾക്ക് കൂടി പ്രവർ‍ത്തനാനുമതി


ദോഹ: ഖത്തറിൽ‍ മൂന്ന് പുതിയ ഇന്ത്യൻ‍ സ്കൂളുകൾക്ക് കൂടി പ്രവർ‍ത്തനാനുമതി നൽ‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസൻസിംഗ് വിഭാഗം മേധാവി ഹമദ് മുഹമ്മദ് അൽ‍ ഗാലി അറിയിച്ചു. രാജ്യത്തെ പ്രവാസികളായിട്ടുള്ള ഇന്ത്യൻ വിദ്യാർ‍ത്ഥികൾ‍ക്ക് ഈ തീരുമാനം തികച്ചും ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്പത് ബ്രിട്ടീഷ് സ്കൂളുകൾ, രണ്ടു അമേരിക്കൻ സ്കൂളുകൾ, മൂന്നു ഇന്ത്യൻ സ്കൂളുകൾ, മറ്റ് പാഠ്യ പദ്ധതി പിന്തുടരുന്ന രണ്ട് സ്കൂളുകൾ എന്നിങ്ങനെ മൊത്തം 16 പുതിയ സ്കൂളുകൾക്കാണ് ഈ വർ‍ഷം മന്ത്രാലയം അനുമതി നൽ‍കിയത്. ഇതിലൂടെ 8870 വിദ്യാർ‍ത്ഥികൾ‍ക്ക് പ്രവേശനം നൽ‍കാനാകും.

അതേസമയം, ജനസംഖ്യാനുപാതികമായി സീറ്റുകൾ‍ വർ‍ദ്ധിപ്പിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ അധികൃതർ‍ ലക്ഷ്യമിടുന്നതെന്ന് ഹമദ് മുഹമ്മദ് അൽ‍ ഗാലി ചൂണ്ടിക്കാട്ടി. പുതിയ അദ്ധ്യയന വർ‍ഷത്തെ മുൻനിർ‍ത്തി സ്‌കൂളുകളിലെ ഒരുക്കങ്ങൾ‍ വളരെ വേഗത്തിൽ തന്നെ പൂർ‍ത്തിയായതായും അധികൃതർ‍ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 29 ഞാറാഴ്ചയാണ് രാജ്യത്ത് പുതിയ അദ്ധ്യയന വർ‍ഷം ആരംഭിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed