എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് ഒമാൻ


ഒമാൻ: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. കെജി മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമാണ്. വിദ്യാർ‍ഥികൾ‍ റെസിഡൻറ് കാർഡ് എടുത്തതിന്‍റെ കോപ്പി ഈ മാസം ഒന്പതിനുമുന്പ് കൈമാറണമെന്ന് ഇന്ത്യൻ സ്കൂൾ അധികൃതരും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ റെസിഡൻറ് കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ‍ പറയുന്നു.

റെസിഡൻറ് കാർഡ് എടുക്കാന്‍ പരമാവധി ഒരു മാസമാണ് സമയപരിതിയാണ് മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. മതിയായ കാരണങ്ങളും മറ്റു തടസ്സങ്ങളുമുള്ള കുട്ടികൾ‍ക്കാണ് ഇത്രയും സമയം അനുവദിച്ചിരിക്കുന്നത്. സ്ക്കൂളുകളിൽ‍ കുട്ടികളെ ചേർ‍ക്കുന്നതിന് ഇനി മുതൽ‍ റെസിഡന്‍റെ കാർ‍ഡ് നിർ‍ബന്ധമാണ്. 

കുട്ടികളുടെ റെസിഡൻറ് കാർ‍ഡ് എടുക്കുന്നത് വളരെ എളുപ്പത്തിലാക്കാനുള്ള നടപടികൾ റോയൽ ഒമാൻ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed