ലിപ് പിയേഴ്സിംഗ്


തുകുത്തി, മൂക്കുത്തിയണിഞ്ഞു എന്നിട്ടും മതിയായില്ല. ചുണ്ടുകൾ, ചിലപ്പോൾ കവിളുകൾ, നാവ്, പുരികങ്ങൾ.. നാടുകളും കാലവും കടന്ന് പലരീതിയിൽ ഈ തുളയ്ക്കൽ ക്രിയകൾ തുടരുന്നു. ശരീരം വേദനിച്ചാലും വേണ്ടില്ല ഭംഗിയാകണം അതിനാണ് പിയേഴ്സിംഗ്. ഒരു കാലത്തും ട്രെൻഡിൽ നിന്ന് പുറത്താവുകയില്ല എന്നതാണ് പിയേഴ്സിംഗിന്റെ പ്രധാന ആകർഷണം. 

പിയേഴ്സിംഗിലെ പ്രെറ്റി ആൻഡ് സെക്സിയറ്റ് ടൈപ്പ് ആണ് ലിപ് പിയേഴ്സിംഗ്. മുകൾ ചുണ്ടിന് നടുവിൽ തൊട്ടുമുകളിൽ മൂക്കിൻ തുന്പിന് താഴെയുള്ള ഭാഗത്താണ് മെഡൂസ പിയേഴ്സിംഗ് ചെയ്യുക. ചുണ്ടിന് താഴെയായി ലാബ്രെറ്റ് ടൈപ്പ് പരീക്ഷിക്കാം. ചുണ്ടിന്റെ അരികിൽ താഴെയായി സൈഡ് ലിപ് പിയേഴ്സിംഗ് ചെയ്യാം. ലിപ് പിയേഴ്സിംഗിലെ സുന്ദരൻ ഐഡിയകൾ ഇതൊന്നുമല്ല. കീഴ്ചുണ്ടിന്റെ ഇരുവശത്തും ചുണ്ടിനെ ഉള്ളിലാക്കുന്ന രീതിയിൽ റിംഗുകളോ ബാർബെല്ലുകളോ ഉപയോഗിച്ച് പിയേഴ്സിംഗ് ചെയ്യുന്ന രീതിക്ക് സ്നേക്ക് ബൈറ്റ് എന്നാണ് പേര്.

ചുണ്ടുകളെ കവർ ചെയ്യാതെ കീഴ്ചുണ്ടിന്റെ ഇരുവശത്തും പിയേഴ്സിംഗ് ചെയ്യുന്നത് വാംപെയർ ബൈറ്റും. ഒന്ന് ശ്രമിച്ചുനോക്കൂ. ട്വിലൈറ്റ് സാഗയിലെ പോലെ രക്ഷസ്സിന്റെ ഹോട്ട്ലുക്ക് സ്വന്തമാക്കിയാലോ. കീഴ്ചുണ്ടിന്റെ താഴെ അരികിലായി സ്പൈഡർ ബൈറ്റ് ചെയ്യാം. ഡോൾഫിൻ ബൈറ്റ്, ഡ്രാഗൺ, ഏയ്ഞ്ചൽ, തുടങ്ങി ഇനിയും ൈസ്റ്റലുകൾ ഒരുപാടുണ്ട്.

ലോകം കണ്ട രണ്ട് സുന്ദരിമാരുടെ പേരിലുമുണ്ട് പിയേഴ്സിംഗ്. പോപ് സിംഗർ മഡോണയെ അനുസ്മരിപ്പിക്കുന്ന പിയേഴ്സിംഗിന് മഡോണ എന്നുതന്നെ പേര്. മേൽചുണ്ടിന് മുകളിൽ വലതുമാറി ഒരു മറുകുപോലെ തോന്നും മഡോണ പിയേഴ്സിംഗ് കണ്ടാൽ. ഇടത്തേ ചുണ്ടിന് മുകളിലെ മറുക് ഓർമ്മപ്പെടുത്തുന്നത് കാലാനുവർത്തിയായ ഒരു സൂപ്പർ ഹീറോയിനെ ആണ്. ഈ രീതിയിലുള്ള പിയേഴ്സിംഗിന് മൺറോ പിയേഴ്സിംഗ് എന്നാണ് പേര്. പിടികിട്ടിയില്ലേ സാക്ഷാൽ മെർലിൻ മൺറോ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed