കേന്ദ്രസർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാം


കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്‌ത 2003 ഡിസംബർ 22ന്‌ മുമ്പ്‌ ജോലിക്ക്‌ അപേക്ഷിക്കുകയും വിജ്ഞാപനം വന്നശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്‌ത ജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ അവസരം.

ഈ വിഭാഗത്തിൽ വരുന്ന കേന്ദ്ര ജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാൻ ആഗസ്‌ത്‌ 31 വരെ കേന്ദ്ര സർക്കാർ സമയം അനുവദിച്ചു. കേന്ദ്ര സേനാംഗങ്ങൾക്കും പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാം. 2003ൽ ബിജെപി കേന്ദ്രം ഭരിക്കുമ്പോഴാണ്‌ വിരമിക്കുന്ന ഘട്ടത്തിലുള്ള ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പഴയ പെൻഷൻ പദ്ധതി അവസാനിപ്പിച്ചത്‌.

പുതിയ പെൻഷൻ പദ്ധതി ആകർഷകമാക്കാൻ സമിതിയെയും കേന്ദ്രസർക്കാർ നിയോഗിച്ചു. ധന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാല അംഗങ്ങളാണ് സമിതിയിൽ ഉണ്ടാകുക.

article-image

്ിു്ിു്

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed