ബെംഗളൂരു–മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചു


കഴിഞ്ഞയാഴ്ച പെയ്‌ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരുമൈസൂർ എക്‌സ്‌പ്രസ് വേ പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം. ഇപ്പോൾ‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടു. മഴയിൽ വെള്ളത്തിനടിയിലായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു.

ബെംഗളൂരു−മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവൻതോഡിയിൽ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നൽകി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതർ അറിയിച്ചു.

പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നേരത്തെ അറിയിച്ചിരുന്നു. ഗ്രാമീണർ ഡ്രെയിനേജ് പാത തടഞ്ഞതിനാൽ അടിപ്പാതയ്ക്ക് താഴെ വെള്ളപ്പൊക്കമുണ്ടായതായി എൻഎച്ച്എഐ ട്വീറ്റുകളിലൂടെ അറിയിച്ചു.

ബെംഗളൂരുമൈസൂരു എക്‌സ്‌പ്രസ് വേയിലെ വെള്ളം ഒഴുകിപ്പോകാനുള്ള പ്രശ്‌നം പരിഹരിക്കാൻ എൻഎച്ച്എഐ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ട്വീറ്റിൽ പറയുന്നു.

article-image

esfgtdrsg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed