ഡൽഹി ബജറ്റ് അവതരണം തടഞ്ഞ് കേന്ദ്രം; ഇന്ത്യൻ ചരിത്രത്തിലെ ആദ്യ സംഭവമെന്ന് കെജ്‌രിവാള്‍


കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിലുളള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്. ഇന്ന് നടക്കേണ്ടിയിരുന്ന ഡൽഹി നിയമസഭാ ബജറ്റ് അവതരണം കേന്ദ്ര സർക്കാർ തടഞ്ഞു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഒരു സ്വകാര്യ ചാനൽ ചർച്ചക്കിടെ ഡൽഹി മുഖ്യമന്ത്രിയും എഎപി ചെയർമാനുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ബജറ്റ് അവതരണമുണ്ടാകില്ല. ബജറ്റ് അവതരണം തടഞ്ഞതിന് പിന്നിൽ കേന്ദ്ര സർക്കാരാണ്. ഇന്ത്യൻ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന ബജറ്റ് അവതരണം കേന്ദ്രം തടയുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.  

അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവാക്കിയതിലും അധികം തുക സർക്കാർ പാർട്ടി പരസ്യങ്ങൾക്കായി ചെലവഴിച്ചത് സംബന്ധിച്ച് ആണ് സർക്കാരിനോട് വിശദീകരണം തേടിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം ലഭിക്കുന്നതുവരെ ബജറ്റ് അവതരണത്തിനുള്ള അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങൾ കളളമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ധനമന്ത്രി കൈലാഷ് ഗഹ്ലോട്ട് രംഗത്തെത്തി. മൊത്തം ബജറ്റ് തുക 78,800 കോടിയായിരുന്നു. ഇതിൽ 22,000 കോടി അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾക്കായാണ് നീക്കി വെച്ചിരിക്കുന്നത്. വെറും 550 കോടി മാത്രമാണ് പരസ്യങ്ങൾക്കായി നീക്കിവെച്ചിട്ടുളളതെന്നും കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. കനയ്യകുമാറിന് വലിയ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ബജറ്റ് അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കൈലാഷ് ഗഹ്ലോട്ട് ആരോപിച്ചു. മാർച്ച് 17ന് ആണ് ഡൽഹി ചീഫ് സെക്രട്ടറിക്ക് ബജറ്റിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം കത്ത് നൽകിയത്. എന്നാൽ ദുരൂഹമായ കാരണങ്ങളാൽ ചീഫ് സെക്രട്ടറി കത്ത് മൂന്ന് ദിവസത്തേക്ക് മറച്ചുവെച്ചു. തിങ്കളാഴ്ചയാണ് കത്ത് അടങ്ങിയ ഫയൽ തനിക്ക് ഔദ്യോഗികമായി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വൈകിപ്പിക്കുന്നതിൽ ഡൽഹി ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമുളള പങ്ക് അന്വേഷിക്കണമെന്നും കൈലാഷ് ഗഹ്ലോട്ട് ആവശ്യപ്പെട്ടു.

article-image

eryr

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed