കാശ്മീർ‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ‍ ആദ്യമേ ഇന്ത്യയുടെ ഭാഗം, ഇപ്പോഴും അങ്ങനെ തന്നെയെന്ന് ഇന്ത്യ


യുഎന്‍ സുരക്ഷാ കൗണ്‍സിൽ‍ യോഗത്തിൽ‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവൽ‍ ഭൂട്ടോയുടെ ആരോപണങ്ങൾ‍ക്ക് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് മറുപടി നൽ‍കിയത്. കാശ്മീർ‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാകിസ്ഥാനോട് വ്യക്തമാക്കിയതാണെന്നും അവർ‍ അറിയിച്ചു.

ജമ്മു കാശ്മീർ‍ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രതിനിധി നടത്തിയ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമർ‍ശങ്ങൾ‍ ഇന്ത്യ തള്ളിക്കളയുകയാണ്. ആരോപണങ്ങൾ‍ മറുപടി അർ‍ഹിക്കാത്തതാണെന്നും രുചിര കംബോജ് വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൊസംബിക് പ്രസിഡൻ‍സിയുടെ നേതൃത്വത്തിൽ‍ സ്ത്രീകൾ‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർ‍ച്ചയിലാണ് കാശ്മീർ‍ വിഷയം പാക് വിദേശകാര്യ മന്ത്രി ഉന്നയിച്ചത്.

article-image

dsfsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed