പ്രതിപക്ഷ മഹാറാലി നാളെ തെലങ്കാനയിൽ‍; പിണറായി പങ്കെടുക്കും, കോൺ‍ഗ്രസിന് ക്ഷണമില്ല


ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർ‍ട്ടികളുടെ മഹാറാലി നാളെ തെലങ്കാനയിലെ ഖമ്മത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, അഖിലേഷ് യാദവ്, പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കൾ‍ എന്നിവർ‍ പങ്കെടുക്കും. റാലിയിലേക്ക് കോൺ‍ഗ്രസിന് ക്ഷണമില്ല. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ചന്ദ്രശേഖർ‍ റാവു തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്.

 ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിആർ‍എസ്. ഫെഡറലിസത്തിനും കർ‍ഷകർ‍ക്കും എതിരെ കേന്ദ്ര സർ‍ക്കാർ‍ സ്വീകരിക്കുന്ന സമീപനങ്ങളെ എതിർ‍ക്കാനുള്ള കൂട്ടായ്മ എന്നാണ് റാലിയെ ബിആർ‍എസ് വിശേഷിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയിലേക്ക് ബിആർ‍എസിനെയും ആപ്പിനെയും കോൺ‍ഗ്രസ് ക്ഷണിച്ചിരുന്നില്ല. സിപിഐഐമ്മിനെ ക്ഷണിച്ചിട്ടുണ്ട്. പാർ‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ‍ കോൺഗ്രസിനെ ഉൾ‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.

article-image

drydydf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed