ഡോളറിന്റെ വളർച്ചയാണ് രൂപയുടെ തകർച്ചക്ക് കാരണമെന്ന് നിർമല സീതരാമൻ


രൂപയുടെ എക്കാലത്തെയും വലിയ മൂല്യത്തകർച്ചയിൽ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഡോളറിന്റെ വളർച്ചയാണ് രൂപയുടെ തകർച്ചക്ക് കാരണമെന്ന് നിർമല സീതാരാമൻ പറഞ്ഞു. നിലവിലുള്ള രൂപയുടെ അവസ്ഥയെ ഇന്ത്യൻ കറൻസിയുടെ തകർച്ചയായി താൻ കാണുന്നില്ല. ഡോളർ ശക്തിപ്പെട്ടതായാണ് താൻ ഇതിനെ വിലയിരുത്തുന്നത്. ഡോളർ ശക്തിപ്പെട്ടപ്പോൾ മറ്റ് കറൻസികൾക്ക് മൂല്യത്തകർച്ചയുണ്ടായെന്ന് അവർ പറഞ്ഞു.

ഇതിന്റെ സാങ്കേതികവശങ്ങളിലേക്ക് താൻ കടക്കുന്നില്ല. മറ്റ് കറൻസികളേക്കാളും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച പ്രകടനം നടത്തിയെന്നും ധനമന്ത്രി പറഞ്ഞു. രൂപക്ക് കൂടുതൽ ചാഞ്ചാട്ടം ഇല്ലാതിരിക്കാൻ വേണ്ടിയാണ് ആർ.ബി.ഐ ഇടപെടുന്നത്. രൂപയുടെ മൂല്യം നിർണയിക്കുന്നതിന് വേണ്ടിയല്ല ആർ.ബി.ഐ ഇടപെടലുകളെന്നും അവർ പറഞ്ഞു.

നേരത്തെ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നു. തിങ്കളാഴ്ച ഡോളറിനെതിരെ റെക്കോർഡ് തകർച്ചയായ 82.68ലേക്ക് രൂപയുടെ മൂല്യം തകരുന്നതിലേക്ക് നയിച്ചിരുന്നു.

article-image

a

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed