ഇത് 75ആം സ്വാതന്ത്ര്യ ദിനമാണോ, 76ആം സ്വാതന്ത്ര്യ ദിനമാണോ?


സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75ആം സ്വാതന്ത്ര്യ ദിനമാണോ 76ആം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനവും സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ഈ ആശയക്കുഴപ്പം എളുപ്പത്തിൽ മാറ്റാം. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 1968 ഓഗസ്റ്റ് 15ന് 20 വർഷം പൂർത്തിയാക്കി. 2017ൽ സ്വാതന്ത്ര്യത്തിന്റെ 70ആം വർഷമാണ്.

2022ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ആം വർഷമാണ്. വിശദമായി പറയുകയാണെങ്കിൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 76ആം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed