ഐഎസ്ആർഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം


ഐഎസ്ആർഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം. സ്മോൾ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിന് (എസ്എസ്എൽവി) ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. എസ്എസ്എൽവിയിലുണ്ടായിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. ഉപഗ്രങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്ന് ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.

എസ്എസ്എൽവിയുടെ കന്നി ദൗത്യത്തിൽ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥിനികൾ നിർമിച്ച ആസാദി സാറ്റുമാണുണ്ടായിരുന്നത്. എസ്എസ്എല്‍വി വിക്ഷേപണത്തിന്‍റെ മൂന്ന്ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്‍റും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും അൻപത് സെക്കന്‍റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed