ഇന്ത്യയിലെ ഉന്നത ശാസ്ത്ര സമിതിയുടെ തലപ്പത്തെ ആദ്യ വനിതയായി നല്ലതമ്പി കലൈശെൽവി


കേന്ദ്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലായാണ് ഇവരെ നിയമിച്ചത്. രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് സിഎസ്ഐആർ. ഡോ. ശേഖർ മാണ്ഡെയുടെ പിൻഗാമിയായാണ് കലൈശെൽവി നിയമിതയാകുന്നത്. രണ്ട് വർഷത്തേക്കാണ് നിയമനം. ലിഥിയം അയൺ ബാറ്ററികളുടെ മേഖലയിൽ പ്രമുഖയായ കലൈശെൽവി തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സിഎസ്ഐആർ-സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്നു. ശാസ്ത്ര-വ്യവസായ ഗവേഷണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും കലൈശെൽവി വഹിക്കും. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം സ്വദേശിയായ കലൈശെൽവി തമിഴ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed