വിലക്കയറ്റം: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്


വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോപം നടത്താനൊരുങ്ങി കോൺഗ്രസ്. ഓഗസ്റ്റ് അഞ്ചിന് കോൺ‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ഡൽ‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ‍ പ്രധാനമന്ത്രിയുടെ വസതിയും ഉപരോധിക്കും.രാവിലെ രാഷ്ട്രപതി ഭവനിലേക്ക് ലോക്സഭയിലേയും രാജ്യസഭയിലേയും എം.പി.മാർ‍ മാർ‍ച്ച് നടത്തും. മുതിർ‍ന്ന നേതാക്കളും പ്രവർ‍ത്തക സമിതി അംഗങ്ങളും സമരത്തിൽ‍ പങ്കെടുക്കും.

ലോക്സഭാ കക്ഷി നേതാവ് അധീർ‍ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രയോഗത്തിന്റെ പേരിൽ‍ കോൺ‍ഗ്രസ്സിന്റെ സമുന്നത നേതാവും അധ്യക്ഷയുമായ സോണിയ ഗാന്ധിക്കെതിരേ ഗാന്ധിക്കെതിരേ ബി.ജെ.പി നേതാക്കൾ‍ അപമാനകരമായ പരാമർ‍ശങ്ങൾ‍ നടത്തിയതാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതടക്കമുള്ള സമരത്തിലേക്ക് കോൺഗ്രസ്സിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

രാജ്ഭവൻ ഉപരോധത്തിൽ‍ മുതിർ‍ന്ന നേതാക്കൾ‍ക്കൊപ്പം എം.എൽ‍.എ.മാരും എം.എൽ‍.സി.മാരും മുൻ എം.പി.മാരും പങ്കെടുക്കും. ഒപ്പം മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റു വരിക്കാന്‍ ഹൈക്കമാൻഡ് പി.സി.സി. അധ്യക്ഷന്മാർ‍ക്കും എ.ഐ.സി.സി. ജനറൽ‍ സെക്രട്ടറിമാർ‍ക്കും സെക്രട്ടറിമാർ‍ക്കും പോഷക സംഘടനാ നേതാക്കൾ‍ക്കും നിർ‍ദേശം നൽ‍കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed