ലക്ഷദ്വീപിലെ സ്‌കൂളുകളിൽ‍ ഉച്ചഭക്ഷണത്തിൽ‍ മാംസാഹാരം തുടരാം


ലക്ഷദ്വീപിലെ സ്‌കൂളുകളിൽ‍ ഉച്ചഭക്ഷണത്തിൽ‍ മാംസാഹാരം തുടരുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മുട്ട, മത്സ്യം, മാംസം എന്നിവ ഉൾ‍പ്പെടുത്താനാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകർ‍ക്ക് വിദ്യാഭ്യാസ വകുപ്പ് നൽ‍കിയ നിർ‍ദേശം.ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾ‍ ചോദ്യം ചെയ്ത് കവരത്തി സ്വദേശി അജ്മൽ‍ അഹമ്മദ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർ‍ജിയിൽ‍ കേന്ദ്ര സർ‍ക്കാറിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റൽ‍ പ്രഫൂൽ‍ ഖോഡ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ദിരാ ബാനർ‍ജി, എഎസ് ബൊപ്പണ്ണ എന്നിവരാണ് ഹർ‍ജി പരിഗണിച്ചത്.

2021 ജൂണ്‍ 22ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിർ‍ദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താൽ‍പര്യം പരിഗണിക്കാതെയാണ് പരിഷ്‌കാരങ്ങൾ‍ നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed