രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർ‍മു നാമനിർ‍ദേശ പത്രിക സമർ‍പ്പിച്ചു


എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്‍ഥി ദ്രൗപതി മുർ‍മു നാമനിർ‍ദേശ പത്രിക സമർ‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആർ‍ കോൺ‍ഗ്രസ് പ്രതിനിധികളും പത്രികാ സമർ‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നൽകിയത്. നാല് സെറ്റ് പത്രികയാണ് സമർ‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു.

നാമനിർ‍ദേശ പത്രിക സമർ‍പ്പിക്കാനെത്തിയ ദ്രൗപുദി മുർ‍മ്മു പാർ‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആർ‍. അംബേദ്ക്കറിന്റെ പ്രതിമയിലും പുഷ്പാർ‍ച്ചന നടത്തി. ഒഡിഷയിൽ‍ നിന്നുള്ള ഗോത്രവർ‍ഗനേതാവും ജാർ‍ഖണ്ഡ് മുൻ‍ഗവർ‍ണറുമാണ് ദ്രൗപദി മുർ‍മു. ഡൽ‍ഹിയിൽ‍ ചേർ‍ന്ന ബി.ജെ.പി പാർ‍ലമെന്ററി ബോർ‍ഡ് യോഗമാണ് ദ്രൗപദി മുർ‍മുവിന്റെ പേരിന് അംഗീകാരം നൽ‍കിയത്. രാജ്യത്ത് ഗവർ‍ണർ‍ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ്.

അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാർ‍ത്ഥിയായ യശ്വന്ത് സിൻ‍ഹയ്ക്ക് സർ‍ക്കാർ ഇസെഡ്‍ കാറ്റഗറി സെക്യൂരിറ്റി എർ‍പ്പെടുത്തി. ദ്രൗപദി മുർ‍മ്മു പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിപ്പിയ്ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങൾ‍ ആസൂത്രണം ചെയ്യാൻ‍ കോൺ‍ഗ്രസ് തിരുമാനിച്ചിട്ടുണ്ട്. ജെ.എം.എം അടക്കമുള്ള പാർ‍ട്ടികളുമായി കോൺഗ്രസ് ഇതിന്റെ ഭാഗമായി ചർ‍ച്ച നടത്തും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed