കോൺഗ്രസ് പ്രതിഷേധം രാഹുൽ ഗാന്ധിയുടെ സ്വത്ത് സംരക്ഷിക്കാനെന്ന് സ്മൃതി ഇറാനി


ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ജനാധിപത്യസംരക്ഷണത്തിനു വേണ്ടി അല്ലെന്നും രാഹുൽ ഗാന്ധിയുടെ 2,000 കോടി രൂപയുടെ സ്വത്തു സംരക്ഷിക്കാനാണെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലേക്ക് ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിന്‍റെ പേരിലുള്ള പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അന്വേഷണ ഏജൻസികളെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പ്രതിഷേധം. രാഹുൽ ഗാന്ധി ഉൾപ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

വർത്തമാന പത്രത്തിന്‍റെ നടത്തിപ്പിനായി 5000 സ്വാതന്ത്ര്യസമര സേനാനികളെ ഓഹരിയുടമകളാക്കി ആരംഭിച്ച അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് ഇന്നു ഗാന്ധി കുടുംബത്തിന്‍റെ നിയന്ത്രണത്തിലാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. കന്പനിയുടെ ഉടമസ്ഥത തന്നെ ഒരു കുടുംബത്തിന്‍റെ കീഴിലാക്കി മാറി.ഇപ്പോൾ പത്ര വ്യവസായത്തിൽ നിന്നു മാറി റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed