പെഗാസസ്‍; അന്തിമ റിപ്പോർ‍ട്ട് സമർ‍പ്പിക്കാൻ കൂടുതൽ‍ സമയം അനുവദിച്ച് സുപ്രീംകോടതി


പെഗാസസ് ഫോൺ‍ ചോർ‍ത്തലിൽ‍ അന്തിമ റിപ്പോർ‍ട്ട് സമർ‍പ്പിക്കാൻ വിദഗ്ധ സമിതിക്ക് കൂടുതൽ‍ സമയം അനുവദിച്ച് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളിൽ‍ അന്തിമ റിപ്പോർ‍ട്ട് സമർ‍പ്പിക്കാനാണ് നിർ‍ദേശം. 29 ഫോണുകൾ‍ പരിശോധിച്ചെന്നും, അന്വേഷണത്തിന് സോഫ്റ്റ്വെയർ‍ വികസിപ്പെന്നും വിദഗ്ധ സമതി. ജൂലൈയിൽ‍ കേസ് വീണ്ടും പരിഗണിക്കാമെന്നും സുപ്രിംകോടതി.

മോദി സർ‍ക്കാരിനെ പിടിച്ചു കുലുക്കിയ പെഗസസ് ഫോൺ ചോർ‍ത്തലിൽ‍ കഴിഞ്ഞ ഒക്ടോബറിലാണ് സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഫോണ്‍ ചോർ‍ത്തൽ‍ ആരോപണങ്ങൾ‍ അന്വേഷിക്കുന്ന റിട്ടയേർ‍ഡ് സുപ്രീംകോടതി ജഡ്ജി ആർ‍.വി. രവീന്ദ്രൻ അധ്യക്ഷനായ സമിതി, മുദ്രവച്ച കവറിൽ‍ ഇടക്കാല റിപ്പോർ‍ട്ട് നൽ‍കിയിരുന്നു.

ചോർ‍ത്തലിന് ഇരയായെന്ന് പറയുന്ന 29 മൊബൈലുകൾ‍ ഇതുവരെ ലഭിച്ചതായും വിദഗ്ധΠ സമിതി സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിനായി സോഫ്റ്റ്വെയർ‍ വികസിപ്പിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് കൂടുതൽ‍ സമയം വേണമെന്ന സമതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. 4 ആഴ്ചക്കകം അന്തിമ റിപ്പോർ‍ട്ട് നൽ‍കാനാണ് നിർ‍ദേശം. അതേ സമയം റിപ്പോർ‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യം മുതിർ‍ന്ന അഭിഭാഷകൻ കപിൽ‍ സിബൽ‍ മുന്നോട്ട് വെച്ചെങ്കിലും സോളിസിറ്റർ‍ ജനറൽ‍ ഈ ആവശ്യത്തെ എതിർ‍ത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed